Your Image Description Your Image Description

തിരുവനന്തപുരം : ഓണത്തിന് സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന്‌ റെക്കോർഡ് നിരക്ക് . തത്‌ക്കാൽ ടിക്കറ്റിന്റെ നിരക്കാണ്‌ സ്പെഷ്യൽ ട്രെയിനുകളിലാണ് ഇങ്ങനെ നിരക്ക് തീരുമാനിച്ചിരിക്കുന്നത് . സ്ലീപ്പർ ടിക്കറ്റിന്‌ 100മുതൽ 200 രൂപയും എ സി ചെയർകാറിന്‌ 125മുതൽ 225 രൂപവരെയും എ സി ത്രീടയറിന്‌ 300മുതൽ 400 രൂപവരെയും സെക്കൻഡ്‌ എ സിക്ക്‌ 400 മുതൽ 500 രൂപയും എന്നിങ്ങനെയാണ് നിരക്ക് തീരുമാനിച്ചിരിക്കുന്നത് .

എറണാകുളം–-യെലഹംഗ ജങ്‌ഷൻ സ്പെഷ്യൽ (06101), യെലഹംഗ–- എറണാകുളം ജങ്‌ഷൻ (06102), താംബരം –-കൊച്ചുവേളി പ്രതിവാര സ്പെഷ്യൽ(06035), കൊച്ചുവേളി–- താംബരം പ്രതിവാര സ്പെഷ്യൽ(06153), മംഗളൂരു–- കൊല്ലം സ്പെഷ്യൽ (06047), കൊല്ലം–-മംഗളൂരു സ്പെഷ്യൽ (06048) എന്നിവയാണ്‌ ട്രെയിനുകൾ. ഇതിൽ താംബരം–- കൊച്ചുവേളി, കൊച്ചുവേളി–-താംബരം ട്രെയിനുകൾ എ സിയാണ്‌.

അതേസമയം, വന്ദേഭാരത്‌ ഓടിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ച്‌ റെയിൽവേ. എറണാകുളം–-ബംഗളൂരു റൂട്ടിലാണ് ഓടിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചത് .ജൂലൈയിലും ആഗസ്തിലുമായി റെയിവേ 13 സർവീസുകൾ നടത്തിയെങ്കിലും അത് അത്ര ലാഭകരമായിരുന്നില്ല .

ഇതിനിടെ , യാത്രക്കാർ ബസുകളിൽ ബംഗളൂരുവിൽനിന്നും തിരിച്ചും യാത്ര ചെയ്യുന്നത് വന്ദേഭാരതിന്റെ ടിക്കറ്റ്‌ ചാർജിന്റെ ഇരട്ടി തുക നൽകിയാണ് എന്നാണ് ലഭിക്കുന്ന വിവരം .

Leave a Reply

Your email address will not be published. Required fields are marked *