Your Image Description Your Image Description

മാനന്തവാടി: കുട്ടിയുടെ ആധാർകാർഡിന്റെ പകർപ്പ് തിരുത്തി നിയമത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കുള്ള അജ്ഞത മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച ഇടനിലനിന്നയാളും നവവരനും അറസ്റ്റിൽ. വരൻ വടകര പുതിയാപ്പ് കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് , ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി. സുനിൽകുമാർ എന്നിവരെയാണ് മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി. എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

തുടർന്ന് വെള്ളിയാഴ്ച മീനങ്ങാടി പോലീസ് രജിസ്റ്റർചെയ്ത കേസ് ശനിയാഴ്ച എസ്.എം.എസിന്‌ കൈമാറി. സംഭവത്തിൽ സുജിത്തിനെ പോലീസ് അപ്പോൾ തന്നെ അറസ്റ്റുചെയ്തിരുന്നു. ഇരുവരെയും സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വടകരയിലെ ഒരു ക്ഷേത്രത്തിൽവെച്ചാണ് 2024 ജനുവരിയിൽ പെൺകുട്ടിയുടെ വിവാഹം നടന്നത്. തുടർന്ന് ഇടനിലക്കാരനായ സുനിൽകുമാർ എഴുപതിനായിരം രൂപ കൈപ്പറ്റിയും കുട്ടിയുടെ ആധാർകാർഡിന്റെ പകർപ്പ് തിരുത്തിയാണ് വിവാഹം നടത്തിയത് , ഇയാൾകുട്ടിയുടെ മാതാപിതാക്കൾക്ക് നിയമത്തിലെ അജ്ഞത മുതലെടുത്താണ് തട്ടിപ്പുനടത്തിയത്.

അതേസമയം സുജിത്തിനെ പോലീസ് ഒന്നാംപ്രതിയാക്കി. കുട്ടിക്ക്‌ പ്രായപൂർത്തിയായില്ല എന്നറിഞ്ഞിട്ടും വിവാഹംചെയ്തതിനാലാണ്ഒന്നാംപ്രതി ചേർത്തത്.

പട്ടികവർഗത്തിൽപ്പെട്ടവരുടെ അജ്ഞത മറയാക്കി ഇടനിലസംഘങ്ങൾ പ്രായപൂർത്തിയാവാത്ത കുട്ടികളെ വിവാഹവും പുനർവിവാഹം നടത്തിക്കൊടുക്കുന്നതിനുപിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച്‌ അന്വേഷണം നടത്തിവരുകയാണെന്നും അതിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു .

 

Leave a Reply

Your email address will not be published. Required fields are marked *