Your Image Description Your Image Description

പട്ന: ആട് മോഷ്ടാക്കളെന്ന സംശയത്തിൽ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ ബെഗുസാരായി ജില്ലയിലെ ഭവാനന്ദപൂർ സ്വദേശിയായ മനോജ് പാസ്വാന്റെ ആടിനെ മോഷ്ടിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ ഇരുവരുടെ ബൈക്ക് റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ജനക്കൂട്ടം ഇവരെ മർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ ബിർപൂർ ഗ്രാമത്തിലെ മോഹിത് കുമാർ ആണ്‌ കൊല്ലപ്പെട്ടത്‌. ഇയാളുടെ സുഹൃത്ത്‌ രാഹുൽ കുമാർ പാസ്വാൻ ആക്രമണത്തിൽ പരിക്കേറ്റ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.

രാഹുലും മോഹിത്തും യാത്ര ചെയ്യുന്ന വേളയിൽ ഒരു ആട് ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങിയതായി കണ്ടെത്തി . ഇതോടെ ഇവർ ആട് മോഷ്ടാക്കളാണെന്ന് സംശയത്തലാണ് ജനക്കൂട്ടം ഇവരെ മർദിക്കുകയായിരുന്നു
മരത്തിൽ നിന്ന് കെട്ടിയിട്ട് ലാത്തി, ഉപയോഗിച്ച് ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു .

 

മരിച്ച മോഹിത്തിന്റെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. അതേസമയം ഗ്രാമത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട് .ഇതിനിടെ സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തി
നടപടിയെടുക്കുമെന്നും പൊലീസ്‌ അറിയിച്ചിട്ടുണ്ട് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *