Your Image Description Your Image Description

കോട്ടയം : കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ യുവാവിന്‌ ദാരുണാന്ത്യം. പാക്കിൽ ഉപ്പേലിൽത്തറ വീട്ടിൽ ജോൺസന്റെ മകൻ നിഖിൽ ജോൺസൺ ആണ് മരിച്ചത്.

മറ്റാരു കാറിൽ ഇടിച്ചാണ്‌ ബൈക്ക്‌ മറിഞ്ഞത്‌.തുടർന്ന് റോഡിലേയ്ക്കു വീണ നിഖിലിന്റെ തലയിലൂടെ ലോറിയുടെ ചക്ര൦ കയറിയിറങ്ങുകയായിരുന്നു . തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനായെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി ആംബുലൻസിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേയ്‌ക്ക്‌ മാറ്റി. സംസ്‌കാരം തിങ്കളാഴ്‌ച പാക്കിൽ സിഎസ്‌ഐ പള്ളിസെമിത്തേരിയിൽ വച്ച് നടക്കും .

Leave a Reply

Your email address will not be published. Required fields are marked *