Your Image Description Your Image Description

തിരുവനന്തപുരം : ബി ജെ പി കാസ്‌പിന്റെ മറവിൽ വ്യാജപ്രചാരണവുമായി രംഗത്ത് . ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു എന്ന പേരിലാണ് വ്യാജപ്രചാരണം നടത്തുന്നത് . സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയെ കേന്ദ്രസർക്കാരിന്റെതാക്കി മാറ്റിയെന്ന് പറഞ്ഞായിരുന്നു ക്യാമ്പ് . അതിനായി തിരുവനന്തപുരത്തെ പലസ്ഥലങ്ങളിലും ക്യാമ്പുകൾ നടത്തുന്നതായി ആരോഗ്യവകുപ്പിന് രഹസ്യ വിവരം ലഭിച്ചു .

ഇവർ ബിജെപി അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളിലെ
വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത് . അതിനാൽ തന്നെ ആരോഗ്യവകുപ്പ്‌ അധികൃതരുടെ അറിവില്ലാതെയാണ്‌ ഈ ക്യാമ്പുകളെന്നും അതിനാൽ ഇതിലൂടെ ലഭിക്കുന്ന കാർഡുകൾ ഇൻഷുറൻസ്‌ പരിരക്ഷ നൽകില്ലെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചിട്ടുണ്ട് .

അതേസമയം ആരോഗ്യ വകുപ്പ് കോർപറേഷനിലും വിവിധ പഞ്ചായത്തുകളിലും ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്‌. ഇത്തരത്തിൽ വ്യാജ കാർഡുകൾ വിതരണം ചെയ്യുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ പറഞ്ഞിട്ടുണ്ട് . അതിനായി ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ വിവിധ പഞ്ചായത്തുകളിൽ അംഗങ്ങൾക്ക് ക്യാമ്പിന്‌ നേതൃത്വം നൽകി. എന്നാൽ അതിനിടെ ഉദ്യോഗസ്ഥരും ഇതര ജനപ്രതിനിധികളും എത്തി അവിടെ സംഘർഷം ഉണ്ടാക്കിയിട്ടുണ്ട് .

ഒരാളിൽനിന്ന്‌ 50 രൂപ ഈടാക്കി അവരുടെ ആധാർ വിവരങ്ങൾ ശേഖരിച്ചാണ്‌ വ്യാജപ്രചാരണം നടത്തിയിരുന്നത് . എന്നാൽ ആരോഗ്യവകുപ്പ്‌ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പുതിയ രജിസ്‌ട്രേഷനോ പുതുക്കലിനോ ഒരു തരത്തിലുള്ള അറിയിപ്പും നൽകിയിട്ടില്ല അറിയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *