Your Image Description Your Image Description

ഇന്ന് (ഓഗസ്റ്റ് 31, ശനിയാഴ്ച)  കറുത്തപക്ഷത്തിലെ ശനിപ്രദോഷമാണ്. പുണ്യപ്രവർത്തികൾക്ക് ഏറ്റവും ഉത്തമമായ ദിനമാണിത്. ഇത് സാധാരണ പ്രദോഷത്തേക്കാള്‍ ഇരട്ടിഫലമാണ് ഭക്തര്‍ക്ക് നല്‍കുന്നത്. പുണ്യ പ്രവൃത്തികള്‍ ചെയ്യുന്നതിന് മികച്ച ദിനമാണ് പ്രദോഷ ദിനം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ അത് ജീവിതതില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും മികച്ച ദിനങ്ങളില്‍ ഒന്നാണ് പ്രദോഷ ദിനത്തില്‍ ഉള്ളത്. ഈ വ്രതം അനുഷ്ഠിച്ചാല്‍ മുപ്പത്തി മുക്കോടി ദേവകളുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

പ്രദോഷദിനം മഹാദേവന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലുമായി ഒരു മാസം രണ്ട് പ്രദോഷം ഉണ്ട്. രണ്ട് പ്രദോഷത്തിലും ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷവ്രതം മാത്രം അനുഷ്ഠിക്കുന്നവരുമുണ്ട്.

ശിവപുരാണത്തിൽ പറയുന്നത് ‘സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം’ എന്നാണ്. ശിവപാർ‌വതിമാർ‌ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും മൂലം സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ ലഭ്യമാകും.

സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം. ഈ ദിനത്തിൽ ശിവ ക്ഷേത്രദർശനം നടത്തി പ്രദോഷപൂജയിൽ പങ്കെടുത്താൽ അഞ്ചു വർഷം ശിവക്ഷേത്ര ദർശനം നടത്തിയ ഫലം സിദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *