Your Image Description Your Image Description

കല്‍പറ്റ: വയനാട് വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനു നല്‍കിയിരിക്കുന്ന സഹകരണം തുടരണമോയെന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നതെന്നും ഈ വിഷയം അടുത്ത ദിവസം ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പൂര്‍ണ അവഗണനയാണ്. കേന്ദ്രം ഇതുവരെ പണം നല്‍കിയിട്ടില്ല. പണം വാങ്ങുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. സംസ്ഥാനം കണക്ക് നല്‍കിയില്ല എന്ന് പറയുന്നുണ്ടെങ്കിലും കണക്ക് നല്‍കുന്നതിനു മുന്‍പ് തന്നെ പണം നല്‍കാമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസും ലീഗും കര്‍ണാടക സര്‍ക്കാരും 100 വീട് വീതവും യൂത്ത് കോണ്‍ഗ്രസ് 30 വീടും നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ല. സ്ഥലം എടുക്കുന്നത് സംബന്ധിച്ച് ഇടപെടല്‍ നടത്താതെ അതിനെയും വ്യവഹാരത്തിലേക്ക് കൊണ്ടുപോവുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ ഒരു കാരണവശാലും വ്യവഹാരങ്ങളിലേക്ക് പോകരുതെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടതാണെന്നും സതീശന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *