Your Image Description Your Image Description

റീൽസ് എടുക്കാൻ യുവാക്കൾ കാണിക്കുന്ന സാഹസികമായ ഉദ്യമങ്ങൾ പലപ്പോഴും ജീവനുതന്നെ ഭീഷണിയായി മാറാറുണ്ട്. ശ്രീലങ്കയിൽ ഇത്തരത്തിൽ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

ശ്രീലങ്കയിലെ കോസ്റ്റൽ റെയിൽവേ ലൈനിൽ ചൈനയിൽ നിന്നെത്തിയ വിനോദസഞ്ചാരി ട്രെയിനിൽ തൂങ്ങിക്കിടന്ന വീഡിയോ എടുക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.ശനിയാഴ്ചയായിരുന്നു സംഭവം. ട്രെയിനിന്റെ വാതിൽക്കൽ തൂങ്ങിക്കിടന്ന് റീൽസ് പകർത്തുന്നതിനിടെ മരക്കൊമ്പിൽ തല തട്ടി ട്രെയിനിൽനിന്ന് യുവതിയായ വിനോദസഞ്ചാരി പുറത്തേക്ക് തെറിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

യുവതി വീഡിയോ പകർത്താനായി ട്രെയിനിന്റെ വാതിൽക്കൽ കമ്പിയിൽ തൂങ്ങിക്കിടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഏതാനും സമയത്തിനുള്ളിൽ മരക്കൊമ്പിൽ തല തട്ടി പുറത്തേക്ക് തെറിക്കുന്നതും വീഡിയോയിൽ കാണാം. ട്രെയിൻ അടുത്ത സ്റ്റോപ്പിലെത്തിയ ശേഷം യുവതിയെ രക്ഷപ്പെടുത്തുന്നതിനായി ഏതാനും ചില യാത്രക്കാർ തിരികെ സംഭവസ്ഥലത്തേക്കെത്തി. ചെടികൾക്കിയിടയിലേയ്ക്ക് വീണതിനാൽ യാതൊരു പരിക്കും യുവതിക്ക് സംഭവിച്ചില്ല.യുവതിക്ക് പരിക്കുകളില്ലെന്നത് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

ട്രെയിൻ യാത്രക്കാർ എപ്പോഴും യാത്രയ്ക്കിടെ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പിന്തുടരണമെന്നും സംഭവത്തിന് പിന്നാലെ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *