Your Image Description Your Image Description

പാലക്കാട് : റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം . ചാലിശേരി ബംഗ്ലാവ്കുന്ന് കാരാത്തുപടി ശ്രീപ്രിയ യാണ് മരിച്ചത്. ക്ലാസ്‌ കഴിഞ്ഞ് കുന്നംകുളത്തുനിന്ന്‌ ഇറങ്ങി ന്യൂബസാർ സ്റ്റോപ്പിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു കൂറ്റനാട് ഭാഗത്തുനിന്ന്‌ വന്ന കാർ ശ്രീപ്രിയയെ ഇടിച്ചിട്ടത് .

ചൊവ്വ പകൽ 1.30നായിരുന്നു സംഭവം . അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ശ്രീപ്രിയയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബാലന്റെയും ശ്രീലത ദമ്പതികളുടെ മകളാണ്‌ ശ്രീപ്രിയ . സഹോദരങ്ങൾ: ശ്രീലേഖ, ശ്രീരാജ്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *