Your Image Description Your Image Description
Your Image Alt Text

യുഎഇയിൽ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്നവർക്ക് 2 വർഷം തടവും 20 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ. ഉപഭോക്തൃ താൽപര്യം ഹനിക്കുംവിധം പെരുമാറുന്ന വിതരണക്കാരെ നിരോധിക്കും. ഉൽപന്നങ്ങൾക്ക് കേടുപാട് സംഭവിക്കുകയോ സേവനത്തിൽ വീഴ്ചവരുത്തുകയോ ചെയ്യുന്ന കമ്പനിയിൽനിന്ന് നഷ്ടപരിഹാരം തേടാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ട്.

ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന പരിഷ്കരിച്ച നിയമത്തിൽ ഉപഭോക്താക്കളുടെ താൽപര്യത്തിനാണ് മുൻഗണനയെന്ന് നിയമവിദഗ്ധർ വ്യക്തമാക്കി. പൂഴ്ത്തിവയ്പ്, മായം ചേർക്കൽ, അന്യായ വിലക്കയറ്റം സൃഷ്ടിക്കൽ തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *