Your Image Description Your Image Description

ഗ്യാസ് ബോട്ട്‌ലിങ് പ്ലാന്റുകളില്‍ നിന്നുള്ള ഏജന്‍സികളിലേക്ക് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോകുന്ന ട്രക്ക് തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി . ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ബോണസ് തുകയില്‍ നിന്ന് 1000 രൂപ വര്‍ധിപ്പിച്ച് 11,500 രൂപയും ക്ലീനര്‍മാര്‍ക്ക് 6000 രൂപയും ബോണസായി ലഭിക്കും.

കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് ചേര്‍ന്ന ട്രക്ക് ഉടമ തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ വച്ച് ഡ്രൈവർമാർക്ക് ആവശ്യമെങ്കില്‍ 5000 രൂപ അഡ്വാന്‍സ് നല്‍കാനും തിരുമാനമായി . ഈ തുക സെപ്തംബര്‍ 10ന് മുമ്പായി വിതരണം ചെയ്യുന്നതായും അറിയിച്ചു .

ഈ യോഗത്തില്‍ എറണാകുളം റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എം വി ഷീല, എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ എം എം ജോവിന്‍ എന്നിവരും ട്രക്ക് ഉടമതൊഴിലാളി അടക്കം പങ്കെടുത്തു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *