Your Image Description Your Image Description

കോഴിക്കോട്: വടകര ബാങ്ക് മോഷണ കേസിലെ കാണാതായ സ്വർണം കണ്ടെത്തി.വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ മധ ജയകുമാർ മോഷ്ടിച്ച 26.24 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണമാണ് പോലീസ് കണ്ടെത്തിയത് . ഇയാൾ തമിഴ്നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിലാണ് സ്വർണ൦ പണയം വച്ചത് . ഇനി കണ്ടെത്താനുള്ളത് . 21.5 കിലോ സ്വർണ്ണമാണ് . പ്രതിയെ കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം കോടതി വിട്ടിരുന്നു.

മധ ജയകുമാർ ഓൺലൈൻ ട്രേഡിങ്ങിനാണ് പണം ഉപയോഗിച്ചത് . 17.20 കോടി രൂപയോളം വരുന്ന 26.24 കിലോഗ്രാം സ്വര്‍ണമാണ് ഇയാൾ വിവിധ ഘട്ടങ്ങളിലായി മോഷ്ടിച്ചത്. ശേഷം ഒളിവിൽ പോയ ഇയാളെ തെലങ്കാനയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ‌ഇതിനിടെ സ്വകാര്യ ധനകാര്യ സ്ഥാപനം എസ്‌പിക്ക് പരാതി നൽകി. നിലവിൽ പ്രതി മധ ജയകുമാറുമായി തമിഴ്നാട്ടിലെത്തിച്ചു തെളിവെടുപ്പ് തുടരുകയാണ്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *