Your Image Description Your Image Description

ടെക്സാസ് : അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രതിമ ഹനുമാൻ ശില്പം യുഎസിലെ ടെക്‌സാസിൽ അനാച്ഛാദനം ചെയ്‌തു.’സ്റ്റാച്യു ഓഫ് യൂണിയൻ’ എന്ന് പേരിട്ടിരിക്കുന്നത് .ഈ ഹനുമാന്റെ വെങ്കല പ്രതിമ ഷു​ഗർ ലാൻഡിൽ സ്ഥിതിചെയ്യുന്ന ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത് . അതേസമയം ഈ പ്രതിമ “അമേരിക്കയുടെ സാംസ്കാരികവും ആത്മീയവുമായ ഭൂപ്രകൃതിയിലെ ഒരു പുതിയ നാഴികക്കല്ല് ആണ് “ എന്നാണ് സംഘാടകർ വിലയിരുത്തുന്നത് .

ഓ​ഗസ്റ്റ് 15ന്ഈ പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ ആരംഭിച്ചിരുന്നു. പിന്നാലെ 18 ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു ‘ ശക്തിയുടെയും ഭക്തിയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രതീകമായ ഭഗവാൻ ഹനുമാന്റെ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പ്രതിമയായിരിക്കും സ്റ്റാച്യു ഓഫ് യൂണിയൻ’ . ശ്രീരാമനെ സീതയുമായി ഒന്നിപ്പിക്കുന്നതിൽ ഹനുമാൻ ഒരു പ്രധാന പങ്ക് വഹിച്ചു, ഇത് സ്റ്റാച്യു ഓഫ് യൂണിയൻ’ എന്ന പേരിന് പ്രചോദനമായി.‘ എന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട് .

72 അടി നീളമുള്ള മാല ഹനുമാന്റെ കഴുത്തിൽ ഹെലികോപ്റ്ററിന്റെ സഹായത്തോടെ ഇടുകയും ഒപ്പം പ്രതിമയിൽ പുഷ്പവൃഷ്‌ടി നടത്തുകയും പുണ്യജലം തളിക്കുകയും ചെയ്‌തു .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *