Your Image Description Your Image Description

മുംബൈ: ആഗസ്ത്‌ 24ന് മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ നഴ്‌സറിക്കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയായതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്യാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചു . ബന്ദിൽ മഹാവികാസ് അഘാഡി സഖ്യത്തിലെ അംഗങ്ങളായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എൻസിപി ശരദ് പവാർ, കോൺഗ്രസ് എന്നിവരാണ്‌ ബന്ദിന് ആഹ്വാനം അറിയിച്ചത് .

“നമ്മുടെ പെൺമക്കളുടെ സുരക്ഷ”ക്കായി ഒരുമിക്കണമെന്ന് ശിവസേന നേതാവ്‌ ഉദ്ധവ് താക്കറെ പൗരന്മാരോട് അഭ്യർത്ഥിച്ചു. “എല്ലാ പൗരന്മാരും കോവിഡ് – കാലത്ത് ഒരുമിച്ച് പോരാടി, ഇപ്പോൾ നമ്മുടെ പെൺമക്കൾക്ക് വേണ്ടിയും നമ്മൾ അങ്ങനെ ചെയ്യണം” എന്നും താക്കറെ പറഞ്ഞു.

സംസ്ഥാനത്ത്‌ ബദ്‌ലാപൂരിൽ നഴ്‌സറിക്കുട്ടികളെ അതിക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് വലിയ തോതിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു . അതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ സംഭവത്തോട്‌ തണുപ്പൻ പ്രതികരണമാണ്‌ നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിക്കുകയും ജനങ്ങളുടെ വികാരങ്ങളോട് നിർവികാരത പുലർത്തുന്ന കുടിലബുദ്ധിക്കാരനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയെന്നായിരുന്നു എന്നാണ് ആരോപണം ഉന്നയിച്ചത് .

 

Leave a Reply

Your email address will not be published. Required fields are marked *