Your Image Description Your Image Description

 

കാഠ്മണ്ഡു : നേപ്പാളിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 14 പേർക്ക് ദാരുണാന്ത്യം . 16 പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊഖ്റയിൽ നിന്ന് കാഠ്മണ്ഡ‍ുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പ്പെട്ടത് . തനാഹുൻ ജില്ലയിലായിരുന്നു സംഭവം . ബസ് നിയന്ത്രണം വിട്ടതോടെ റോഡിൽ നിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു .UP FT 7623 നമ്പർ എന്ന പ്ലേറ്റുള്ള ബസാണ് മറിഞ്ഞത് . സംഭവസ്ഥലത്ത് രക്ഷാ പ്രവർത്തനം നടന്നു വരികയാണ് .

Leave a Reply

Your email address will not be published. Required fields are marked *