Your Image Description Your Image Description

ന്യൂഡൽഹി : ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ യോ​ഗ്യതയില്ലാത്ത പൈലറ്റുമാർ വിമാനം പറത്തിയതിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ 90 ലക്ഷം രൂപ പിഴ ചുമത്തി. അതോടെപ്പം ഡയറക്ടർ ഓഫ് ഓപ്പറേഷൻസിന് ആറ് ലക്ഷം രൂപയും, ഡയറക്ടർ ഓഫ് ട്രെയിനിങ്ങിന് മൂന്ന ലക്ഷം രൂപയുവീതമാണ് പിഴ ചുമത്തിയത് .

എയർ ഇന്ത്യയിൽ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റിനെ കൊണ്ട് വിമാനം പറത്തിയതിനാണ് പിഴ ചുമത്തിയത്. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്നോടിയായി പൈലറ്റിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് വേറെ ഒരു ക്യാപ്റ്റനെ വിമാനം പറത്താൻ കമ്പനി നിയോഗിച്ചു . ജൂലൈ 10ന് എയർഇന്ത്യ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് .

തുടർന്ന് സ്പോട്ട് ചെക്കിങ്, ഷഡ്യൂൾ രേഖകൾ പരിശോധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ എയർലൈനിൻ്റെ പ്രവർത്തനങ്ങൾ ഏവിയേഷൻ റെഗുലേറ്റർ പരിശോധിച്ചു. പിന്നാലെ അന്വേഷണം ആരംഭിക്കുകയും തുടർന്ന് കമ്പനിയുടെ പോസ്‌റ്റ് ഹോൾഡർമാരുടെയും ജീവനക്കാരുടെയും പോരായ്മകളും കണ്ടെത്തി ലംഘനങ്ങളും മറ്റും ഉണ്ടായതായി ബോധ്യപ്പെട്ടു .അതേസമയം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നെങ്കിലും അധികൃതർ തൃപ്തികരമായ മറുപടി നൽകാത്തതിനാലാണ് ഡിജിസിഎ എയ‍ർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *