Your Image Description Your Image Description

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ നാനാ ഭാഗത്ത് നിന്നും ഒട്ടനവധി പ്രതികാരങ്ങളാണ് ഉണ്ടാകുന്നത് . അതിൽ സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു . ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു . കുറ്റക്കാർ ആരും രക്ഷപ്പെടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേ സമയം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിന്റെ കൂടുതൽ ഭാഗങ്ങൾ വെട്ടിയയാണ് റിപ്പോർട്ട് പ്രസിദ്ധികരിച്ചിരിക്കുന്നത് എന്ന് ആക്ഷേപങ്ങൾ ഉയരുകയാണ് . അതിൽ സർക്കാർ വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയെന്ന ആരോപണ൦ ഉണ്ട് . റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ളയുള്ള പേജുകളാണ് ഒഴിവാക്കിയത് . മൊത്തം സർക്കാർ 129 പാരഗ്രാഫുകളാണ് ഒഴിവാക്കിയിരിക്കുന്നത് . ഇത് ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *