Your Image Description Your Image Description

ആലപ്പുഴ : ആലപ്പുഴയിൽ നിന്ന് ധൻബാദ് എക്സ്പ്രസ് പുറപ്പെടാൻ വൈകുമെന്ന് റെയിൽവേ .വെള്ളിയാഴ്ച രാവിലെ ആറിന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടേണ്ട ധൻബാദ് എക്സ്പ്രസ് ട്രെയിൻ (13352) രണ്ടു മണിക്കൂറിലേറെ വൈകും. രാവിലെ 8.45നേ ട്രെയിൻ പുറപ്പെടൂവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഈ ട്രെയ്നിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ജോലിക്കു പോകുന്ന ആളുകൾ എപ്പോഴും പോകുന്ന ട്രെയിനാണിത്.

ആലപ്പുഴയിൽ ഉച്ചയ്ക്ക് 3.15ന് എത്തേണ്ട ട്രെയിൻ അർധരാത്രിയോടെയാണ് എത്തിയത്. ഇത് വിജയവാഡയ്ക്കു സമീപം വഴിതിരിച്ചു വിട്ടതോടെയാണ് സ്റ്റേഷനുകളിൽ എത്താൻ 9 മണിക്കൂറിലേറെ വൈകിയത് . ആകെ ട്രെയിനിൽ 21 കോച്ചുകളാണ് ഉള്ളത് . അതേസമയം ആലപ്പുഴ സ്റ്റേഷനിലെ പിറ്റ്‌ലൈനിൽ 15 കോച്ചുകളിൽ ഒരേസമയം അറ്റകുറ്റപ്പണിയും . രണ്ടു ആലപ്പുഴ സ്റ്റേഷനിലെ പിറ്റ്‌ലൈനിൽ 15 കോച്ചുകൾക്കേ ഒരേസമയം അറ്റകുറ്റപ്പണിയും ഉണ്ട് അതിനാൽ രണ്ടു ഘട്ടമായി 21 കോച്ചുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിനു 6 മണിക്കൂറിലധികം സമയമെടുക്കും. അതിനാലാണ് ട്രെയിൻ പുറപ്പെടാൻ വൈകാൻ കാരണം

Leave a Reply

Your email address will not be published. Required fields are marked *