Your Image Description Your Image Description

ഗുജറാത്ത് : ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാന്‍ഡെന്ന പദവി ക്ഷീരോല്‍പ്പന്ന വിതരണക്കാരായ അമുലിന് . ആഗോള ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത് . 2023 ല്‍ അമുലിന്റെ ബ്രാന്‍ഡ് മൂല്യം 11 ശതമാനം വര്‍ധിച്ചതോടെയാണ് ഈ നേട്ടം ഇവർ നേടിയത് . അമൂലിന്റെ ബ്രാന്‍ഡ് മൂല്യം 3.3 ബില്യണ്‍ ഡോളറാണ് നിലവിൽ . ഇത് നാലാം വര്‍ഷമാണ് ഈ നേട്ടം ലഭിക്കുന്നത് . ഇന്ത്യന്‍ വെണ്ണ വിപണി85 ശതമാനവും ചീസിന്റെ 66 ശതമാനം വിപണി വിഹിതവും അമൂലിന്റെ പക്കലാണ് . 2022-23 ല്‍, ഉയര്‍ന്ന വില്‍പ്പനയായ 72,000 കോടി രൂപ എന്ന നേട്ടം കൈവരിച്ചിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 18.5 ശതമാനം വര്‍ധന. അതേസമയം നെസ്ലെ ബ്രാന്‍ഡ് മൂല്യം 7 ശതമാനം ഇടിഞ്ഞ് 20.8 ബില്യണ്‍ ഡോളറിലെത്തിയിട്ടും ലോകത്തിലെ ഏറ്റവുമധികം മൂല്യമുള്ള ഭക്ഷ്യ ബ്രാന്‍ഡ് എന്ന പദവി നിലനിര്‍ത്തിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *