Your Image Description Your Image Description

തിരുവനന്തപുരം : കേരളത്തിൽ കാലാവസ്ഥ ശക്തമാക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിനു മുകളിലായി ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിനു മുകളിൽ ന്യൂനമർദമായി മാറി . ഇത് ശനിയാഴ്ച വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴ കിട്ടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്നു ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24, 25, 26 തീയതികളിൽ ശക്തമായ മഴ കിട്ടും. 26 വരെയുള്ള ദിവസങ്ങളിൽ കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി .

Leave a Reply

Your email address will not be published. Required fields are marked *