Your Image Description Your Image Description

തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസട്രേഷൻ കിലയുടെ കീഴിൽ തളിപ്പറമ്പ് ക്യാമ്പസിൽ ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് (ഐ.പി.പി.എൽ) 2024-25 അധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എം.എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് (റഗുലർ) ഒഴിവിലേക്ക് ഒക്ടോബർ 7 മുതൽ 10 വരെ തത്സമയ പ്രവേശനം നടത്തും.

ഏതെങ്കിലും വിഷയത്തിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമുള്ളവർക്കു അപേക്ഷിക്കാം. പ്രായപരിധി ഇല്ല. സർവീസിൽനിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 04602200904, 9895094110, 9061831907.

Leave a Reply

Your email address will not be published. Required fields are marked *