Your Image Description Your Image Description

ആമസോൺ സ്റ്റുഡിയോയുടെ ‘ദ ലോർഡ് ഓഫ് ദി റിങ്: ദ റിങ്സ് ഓഫ് പവർ’ (The Lord of the Rings: The Rings of Power) എന്ന ടെലിവിഷൻ പരമ്പരയുടെ രണ്ടാം ഭാ​ഗം ഈ മാസം 29ന് വരുന്നു . സീസൺ 2 പ്രൈം വീഡിയോയിലൂടെയാണ് എത്തുക . ഈ സീരീസ് ജെ ആർ ആർ ടോൾകീന്റെ ഹിസ്റ്ററി ഓഫ് മിഡിൽ എർത്ത് എന്ന 12 വോള്യങ്ങളിലുള്ള
പുസ്തകമായും ടോൾകീന്റെ തന്നെ ലോർഡ് ഓഫ് ദ റിംഗ്സ് എന്ന നോവലിനെയും അടിസ്ഥാനമാക്കിയാണ് എത്തുന്നത് . ഈ സീരീസ് ജെ ഡി പെയ്നും പാട്രിക് മക്കെയുമാണ് ഒരുക്കിയത്. ഇതിന്റെ ആദ്യഭാഗം പുറത്ത് ഇറങ്ങിയപ്പോൾ ഏറെ ജന ശ്രദ്ധ നേടിയിരുന്നു. ഈ സീരീസ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പ്രൈം വീഡിയോയിലായിരിക്കും ലഭ്യമാവുക .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *