Your Image Description Your Image Description

ബം​ഗളുരു : ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യത്തെ കർണാടക ഹൈക്കോടതി തള്ളി.മുന്‍ഭര്‍ത്താവില്‍ നിന്നും പ്രതിമാസം ആറ് ലക്ഷം രൂപ ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യത്തെയാണ് കർണാടക ഹൈക്കോടതി തള്ളിയത് . അതേസമയം അത്രയും തുക ചെലവിന് ആവശ്യമെങ്കിൽ യുവതിതന്നെ വരുമാനം കണ്ടെത്തട്ടെയെന്നായിരുന്നു ജഡ്ജിന്റെ മറുപടി.

പ്രതിമാസം 6,16,300 രൂപ ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു . അതിൽ യുവതി വിവാഹ മോചന നടപടികൾ നടക്കുന്നതിനിടെ കോടതി ഒരാൾക്ക് എങ്ങനെ പ്രതിമാസം 6 ലക്ഷം രൂപ ചെലവഴിക്കാൻ കഴിയുമെന്നും തുക യുക്തിരഹിതമാണെന്നും ചൂണ്ടിക്കാണിച്ച് യുവതിയുടെ ആവശ്യം തള്ളുകയായിരുന്നു.

മുട്ടുവേദന, ഫിസിയോതെറാപ്പി, മരുന്നുകൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി പ്രതിമാസം 4 മുതൽ 5 ലക്ഷം രൂപയും അടിസ്ഥാന ആവശ്യങ്ങൾക്ക് അവൾ പ്രതിമാസം 50,000 രൂപയും ഭക്ഷണത്തിനായി 60,000 രൂപയും വേണമെന്ന് യുവതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഒരാൾക്ക് ഒരുമാസം ചെലവിനായി ആറ് ലക്ഷം രൂപ ആവശ്യമാണോയെന്ന് കോടതി ആരാഞ്ഞു. ന്യായമായ ആവശ്യം ഉന്നയിച്ചല്ലെങ്കിൽ ഹർജി തള്ളുമെന്നും കോടതി വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *