Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ റേഷൻ ഭക്ഷ്യധാന്യത്തിന്റെ വാതിൽപ്പടി വിതരണം ഉറപ്പാക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചു . അതേസമയം അധിക സംസ്ഥാന വിഹിതമായാണ്‌ തുക ലഭ്യമാക്കുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ദേശീയ ഭക്ഷ്യ നിയമത്തിൻ കീഴിൽ റേഷൻ ഭക്ഷ്യധാന്യ വിതരണത്തിന്റെ നിരക്ക്‌ ക്വിന്റൽ ഒന്നിന്‌ 65 രൂപയാണ്‌. ഇത്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിടണമെന്നാണ്‌ വ്യവസ്ഥ. അതിനാൽ ക്വിന്റൽ ഒന്നിന്‌ ചെലവ്‌ ഇനത്തിൽ 190 മുതൽ 200 രൂപവരെ കൈകാര്യ, ട്രാൻപോർട്ടിങ്‌ എന്നിവയ്ക്ക് വരുന്നു. ഇതിൽ സംസ്ഥാനമാണ് 32.50 രൂപ ഒഴികെയുള്ള തുക നൽകിവരുന്നത് .

 

 

Leave a Reply

Your email address will not be published. Required fields are marked *