Your Image Description Your Image Description

ഡല്‍ഹി: ജമ്മു കാശ്‌മീരിലെ ഉധംപൂരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സി.ആർ.പി.എഫ് ഇൻസ്‌പെക്‌ടർക്ക് വീരമൃത്യു.

187ാം ബറ്റാലിയൻ ഇൻസ്‌പെക്‌ടർ കുല്‍ദീപ് സിംഗിനാണ് മരണമടഞ്ഞത്. ബസന്ത്ഗഡില്‍ ദുഡു മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സംയുക്ത സേനയ്‌ക്ക് നേരെ ഇന്നലെ വൈകിട്ട് 3.30ഓടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

സംയുക്ത സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ കടന്നുകളഞ്ഞു. തെരച്ചില്‍ തുടരുകയാണ്.ജമ്മു കാശ്‌മീരില്‍ സെപ്‌തംബർ 18,25, ഒക്‌ടോബർ 1 തീയതികളില്‍ മൂന്നുഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുകയാണ്. ജനങ്ങളില്‍ ഭീതി സൃഷ്ടിച്ച്‌ വോട്ടെടുപ്പ് അട്ടിമറിക്കുകയാണ് പാക് അനുകൂല ഭീകരരുടെ ലക്ഷ്യം. പൊതുവേ സമാധാനത്തിലുള്ള ജമ്മു മേഖലയും അവർ ആക്രമണത്തിന് തിരഞ്ഞെടുക്കുന്നു. കരസേന, അതിർത്തി രക്ഷാസേന എന്നിവയ്‌ക്ക് പുറമെ കേന്ദ്രസേനയുടെ 70ല്‍പ്പരം ബറ്റാലിയനുകളും ക്രമസമാധാനപാലനത്തിന് ജമ്മു കാശ്‌മീരിലുണ്ട്. ഈവർഷം 12 സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *