Your Image Description Your Image Description

ചില ഉള്ളികളില്‍ കറുത്ത പൂപ്പല്‍ പോലെ ഒരു പൊടി കാണാറില്ലേ? ഇതൊക്കെ സ്വാഭാവികമാണെന്നും നന്നായി കഴുകി ഉപയോഗിച്ചാല്‍ മതിയെന്നുമാണ് അധിക പേരും വിശ്വസിക്കുന്നത്.

മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ കാരണമാണ് സവാളയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ചില ഫംഗസ് അണുബാധക്ക് കാരണമാകും.

ഈ കറുത്ത പൂപ്പല്‍ മണ്ണില്‍ കാണപ്പെടുന്ന ഒരു സാധാരണ കുമിളായ ആസ്പർജില്ലസ് നൈജറാണ് ഉണ്ടാക്കുന്നത്. കറുത്ത പൂപ്പല്‍ വിഷാംശം ഉള്ളതായി ഗവേഷണം സൂചിപ്പിക്കുന്നു. വളരെ ഗുരുതരമായി ആരോഗ്യത്തെ ബാധിക്കില്ലെങ്കിലും ഛർദ്ദി, ഓക്കാനം, തലവേദന, വയറുവേദന, വയറിളക്കം തുടങ്ങിയ അലർജി ഉണ്ടാവാൻ സാധ്യതയുണ്ട്.

ഉള്ളിയില്‍ കറുത്ത പൂപ്പല്‍ ബാധിച്ച ഭാഗം കളഞ്ഞ് ആ ഉള്ളി ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഉള്ളിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നിട്ടില്ലെന്ന് ഉറപ്പാക്കണം. കറുത്ത പൂപ്പല്‍ മാരകമല്ലെന്നും എന്നാല്‍ പ്രകോപനം ഉണ്ടാക്കുമെന്നും റിപ്പോർട്ടുകള്‍ സ്ഥിരീകരിക്കുന്നു.

ഉള്ളി കേടാകാതെ ഇരിക്കാൻ

ഉള്ളി വാങ്ങിയ ശേഷം രണ്ട് ദിവസം വെയിലത്ത് വച്ച്‌ ഉണക്കി എടുക്കുക. എന്നിട്ട് സൂക്ഷിക്കുക. ഇതിന് ശേഷം വൃത്തിയുള്ളതും വെയില്‍ കേറാത്തതുമായ സ്ഥലത്ത് സൂക്ഷിക്കാൻ ശ്രമിക്കുക. നല്ല വായു സഞ്ചാരം ഉള്ള സ്ഥലത്ത് വച്ചാല്‍ അത് ഫ്രഷായിരിക്കും. ഒരു കാരണവശാലും ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കരുത്! ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം കേടാകുമെന്ന് ഉറപ്പാണ്. അതുപോലെ ഉള്ളി പ്ലാസ്റ്റിക് കവറിലോ ബാഗിലോ വയ്ക്കാൻ പാടില്ല. വായ സഞ്ചാരം കടക്കാത്തത് കൊണ്ട് പലപ്പോഴും ഇത് കേടാകാൻ സാധ്യത കൂടുതലാണ്. . ഉള്ളി ഒരു പേപ്പർ ബാഗിലോ തുറന്ന കൊട്ടയിലോ ധാരാളം ദ്വാരങ്ങളോ വായു കടക്കാത്ത പാത്രത്തിലോ സൂക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *