Your Image Description Your Image Description

തൃശൂർ : തൃശൂർ ദേശമംഗലം എസ്റ്റേറ്റു പടിയിൽ പേരക്കുട്ടി മുത്തശ്ശനെ വെട്ടിക്കൊന്നു. വാളേരിപ്പടി അയ്യപ്പനാണ് മരിച്ചത് . പേരക്കുട്ടിയായ രാഹുലിന്റെ വെട്ടേറ്റാണ് അയ്യപ്പൻ മരിച്ചത് . രാഹുൽ ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സ കഴിഞ്ഞു ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ രാഹുൽ രാവിലെ 9.30 ഓടെ അമ്മയുടെ പിതാവിനെ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ചെറുതുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *