Your Image Description Your Image Description

കൊല്ലം: കൊല്ലത്ത് വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുണ്ടറയിലെ പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . അപകട സമയത്ത് പുഷ്പലതയുടെ ഒപ്പം ഉണ്ടായ അച്ഛൻ ആന്റണിയെ തലയ്ക്ക് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

മരിച്ച പുഷ്പലതയുടെ മകൻ അഖിൽ ഒളിവിലാണ്. വെള്ളിയാഴ്ച രാവിലെ 10ന് പൊലീസ് കൺട്രോൾ റൂമിൽ അഖിൽ നിരന്തരമായി പുഷ്പലതയെയും ആന്റണിയെയും ഉപദ്രവിക്കുന്നു എന്ന് പറഞ്ഞു പരാതി നൽകിയിരുന്നു . തുടർന്ന് പോലീസ് അഖിലിന് താക്കീത് നൽകിയിരുന്നു .

ഇന്ന് രാവിലെ ചണ്ഡീഗഡിൽ പഠിക്കുന്ന മകൾ അഖില പുഷ്പലതയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സമീപവാസിയായ ബന്ധുവിനോട് അന്വേഷിക്കാൻ പറഞ്ഞു. ശേഷം പുഷ്പലതയെ രാവിലെ 11:30 ന് ബന്ധു വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. അതേസമയം ആന്റണിയെ തലയിൽ മുറിവോടെ അബോധാവസ്ഥയിൽ സമീപത്തെ മുറിയിൽ പരുക്കേറ്റു കണ്ടത്തിയിരുന്നു. തുടർന്ന് ആന്റണിയെ ആദ്യം കുണ്ടറ താലൂക്ക് ആശുപത്രിയിലും തുടർന്ന് അവിടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.അഖിൽ പണത്തിനായി ഇരുവരെയും നിരന്തരം ശല്യം ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *