Your Image Description Your Image Description

ആരോഗ്യപ്രശ്നം നേരിടുന്ന വയോജങ്ങൾക്കു ഇനി വീട്ടിലിരുന്നുതന്നെ പരിശോധന നടത്താം . വരുന്നു പുതിയ പദ്ധതിയുമായി സാമൂഹികനീതി വകുപ്പ് ‘വയോമധുരം’.

പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന പദ്ധതിയാണിത് . ഇതിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും മറ്റും . ബി.പി.എൽ. വിഭാഗത്തിലെ 60-ന് മുകളിലുള്ളവർക്കാണ് ഈ പദ്ധതി വഴി നല്കുന്നത് .

ഈ പദ്ധതി പ്രകാരം 2023-ൽ സംസ്ഥാനത്താകെ ലഭിച്ചത് 666 അപേക്ഷകളാണ് . ഇതിൽ 535 ഗ്ലൂക്കോമീറ്ററുകൾ വിതരണംചെയ്തു. അതേസമയം ബാക്കിയുള്ളവർക്ക് ആവശ്യമായ രേഖകളില്ലാത്തതിനാലാണ് പരിഗണിക്കാതിരുന്നത്.

ഈ പദ്ധതി suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബർവരെ അപേക്ഷിക്കാം. പ്രമേഹരോഗിയാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തണം.

 

Leave a Reply

Your email address will not be published. Required fields are marked *