Your Image Description Your Image Description

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ എന്‍സിപിയില്‍ മന്ത്രിമാറ്റത്തിന് ധാരണ. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ. തോമസ് മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം. മുംബൈയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രി സ്ഥാനം ഒഴിയാന്‍ എ.കെ.ശശീന്ദ്രന്‍ സന്നദ്ധത അറിയിച്ചത്.

ചർച്ചയിൽ എന്‍സിപി ജില്ലാ അധ്യക്ഷന്മാര്‍ തോമസ് കെ. തോമസിനെയാണു പിന്തുണച്ചത്. ശശീന്ദ്രന്‍ രാജിയുടെ കാര്യം എന്‍സിപി നേതാക്കള്‍ അടുത്ത ദിവസം മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും അറിയിക്കും. അതിനു ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.

എ.കെ.ശശീന്ദ്രന്റെ കാര്യത്തിൽ, എന്‍സിപിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതേസമയം, തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹതപ്പെട്ട സ്ഥാനം നല്‍കണമെന്ന ശശീന്ദ്രന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന അധ്യക്ഷ പദവിയോ ദേശീയ തലത്തിലോ പദവി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *