Your Image Description Your Image Description

ന്യൂയോര്‍ക്ക്: അരുന്ധതി റോയിക്കും തൂമാജ് സലേഹിനും 2024ലെ ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാർഡ് . അനീതിക്കെതിരെ നിലകൊള്ളുന്നവർയ്ക്ക് വേണ്ടിയുള്ള അവാർഡാണ് ഡിസ്റ്റര്‍ബിങ് ദ പീസിൽ നൽകുന്നത് . ഇറാനിയന്‍ സര്‍ക്കാരിനെതിരെ സംഗീതത്തിലൂടെ പ്രതികരിച്ച റാപ്പര്‍ തൂമാജ് സലേഹിക്കൊപ്പമാണ് അരുന്ധതി റോയി പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വക്ലേവ് ഹവേല്‍ സെന്ററാണ്‌ അവാര്‍ഡ് വർഷങ്ങളായി നൽകി വരുന്നത്‌.

അരികുവത്കരിക്കപ്പെട്ടവര്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ എഴുത്തുകാരി എന്നാണ് ജൂറി മെമ്പറായ ത്രിപാഠി അരുന്ധതി റോയിയെ വിശേഷിപ്പിച്ചത്. അരുന്തതി റോയ്‌ നിരന്തരമായി ദളിതർക്ക് വേണ്ടി ശബ്ദമുയർത്തുന്നു വെന്നും പുരസ്കാര സമിതി പറഞ്ഞു.

ഈ അവാർഡ് നൽകിവരുന്നത് ചെക്കോസ്ലോവാക്യയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും മുൻ പ്രസിഡന്റായ വക്ലേവ് ഹാവലിന്റെ പേരിലാണ് . അതേസമയം അരുന്ധതി റോയിക്ക്‌ 2024 ലെ പെൻ പിന്റർ പുരസ്കാരവും ലഭിച്ചിട്ടുണ്ട് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *