Your Image Description Your Image Description

തൃശൂർ: ആമ്പല്ലൂർ കളരിക്കൽ ശ്രീമഹാഗണപതി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം തകർത്ത് മോഷ്ടാവ് പണം കവർന്നു. രാവിലെ ക്ഷേത്രത്തിൽ സഹായത്തിനായി എത്തിയ സ്ത്രീയാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.

ശ്രീകോവിലിന് മുൻപിലെ ഭണ്ഡാരം കുത്തി തുറന്നാണ് കാണിക്ക മോഷ്ടിച്ചത്. ഭണ്ഡാരം മറിച്ചിട്ട നിലയിലും സമീപത്ത് വച്ചിരുന്ന വിളക്ക് തകർത്ത നിലയിലും കണ്ടെത്തി. ഏകദേശം 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *