Your Image Description Your Image Description

തൃശൂര്‍: ലഹരി മാഫിയാ സംഘത്തിന്റെ അക്രമണത്തിൽ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറെ തലയ്ക്കടിച്ച്‌ പരിക്കേറ്റു . പഴഞ്ഞി കോട്ടോല്‍ സ്വദേശി ചേമ്ബത്തയ്യല്‍ വീട്ടില്‍ ഹാഷിറിനു നേരെയാണ് ആക്രമണം നടന്നത് . ഇയാളെ ഉടൻ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ രാത്രി യായിരുന്നു ആക്രമണം ഉണ്ടായത്. രാത്രി സമയത്ത് പെരുമ്ബിലാവ് സെന്ററില്‍ വച്ച് യുവാക്കള്‍ മദ്യലഹരിയില്‍ സംഘര്‍ഷം നടന്നിരുന്നു.

തുടർന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കുകയും സംഭവസ്ഥലത്തുനിന്ന് പറഞ്ഞുവിടുകയും ചെയ്തു. ശേഷം രാത്രി 11.30ന് രണ്ട് കാറുകളിലായെത്തിയ സംഘം സമീപത്ത് ഉണ്ടായിരുന്ന ഹാഷിറിനെ മദ്യലഹരിയില്‍ ആക്രമിക്കുകയായിരുന്നു. പിന്നാലെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *