Your Image Description Your Image Description

ദക്ഷിണ കൊറിയയുമായും അമേരിക്കയുമായും സംഘർഷമുണ്ടായാൽ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ വീണ്ടും മുന്നറിയിപ്പ് നൽകി. ഉത്തര കൊറിയയെ പ്രകോപിപ്പിക്കുകയും കൊറിയൻ പെനിൻസുലയിൽ ശത്രുത വളർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചതായി സ്റ്റേറ്റ് മീഡിയ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. അണ്വായുധങ്ങൾ മുൻകൂറായി ഉപയോഗിക്കുമെന്ന് കിം നിരവധി തവണ സമാനമായ ഭീഷണികൾ പുറപ്പെടുവിച്ചിട്ടുണ്ട്, എന്നാൽ അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര കൊറിയ ശത്രുത വർദ്ധിപ്പിക്കുമെന്ന് പുറത്തുനിന്നുള്ള വിദഗ്ധർ പറയുന്നതിനാലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്.

“കിം ജോങ് ഉൻ യൂണിവേഴ്സിറ്റി ഓഫ് നാഷണൽ ഡിഫൻസ്” എന്ന തന്റെ പേരിലുള്ള ഒരു സർവ്വകലാശാലയിൽ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിൽ, ഉത്തര കൊറിയയ്ക്കെതിരെ സായുധ സേനയെ പ്രയോഗിക്കാൻ ശ്രമിച്ചാൽ ഉത്തര കൊറിയ ശത്രുക്കൾക്കെതിരെ അതിന്റെ എല്ലാ ആക്രമണ ശേഷിയും മടികൂടാതെ ഉപയോഗിക്കും എന്ന് കിം പറഞ്ഞു. ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് പ്രകാരം “ഈ കേസിൽ ആണവായുധങ്ങളുടെ ഉപയോഗം തള്ളിക്കളയുന്നില്ല എന്നും അദ്ദേഹം പറഞ്ഞതായും അറിയുന്നു. തന്ത്രപരമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ കൊറിയയും അമേരിക്കയും തങ്ങളുടെ സൈനിക സഖ്യം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ ഉത്തരകൊറിയയുടെ ആണവ പ്രതികരണ നിലപാട് പൂർണ്ണമായി വർധിപ്പിക്കണമെന്ന് കിം പറഞ്ഞു.

ഉത്തരകൊറിയയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആണവ ഭീഷണികളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ദക്ഷിണ കൊറിയയുടെ പരമ്പരാഗത ശേഷികൾ യുഎസ് ആണവായുധങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ജൂലൈയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച പുതിയ ദക്ഷിണ കൊറിയൻ പ്രതിരോധ മാർഗരേഖയെ മുൻനിർത്തിയാണ് കിമ്മിന്റെ പരാമർശമെന്നാണ് വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നത്. ദക്ഷിണ കൊറിയയുടെ പക്കൽ ആണവായുധങ്ങളൊന്നുമില്ല. 2022-ൽ ആക്രമണാത്മക ആണവ സിദ്ധാന്തം സ്വീകരിച്ചതിനുശേഷം, പ്യോങ്‌യാങ്ങിലെ നേതൃത്വം ഭീഷണിയിലാണെന്ന് കണ്ടാൽ ആദ്യം ആണവായുധം ഉപയോഗിക്കുമെന്ന് ഉത്തര കൊറിയ ആവർത്തിച്ച് പ്രതിജ്ഞയെടുത്തിട്ടുള്ളതാണ്. ആണവായുധം പ്രയോഗിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം കിം സർക്കാരിന്റെ അന്ത്യത്തിലായിരിക്കും കലാശിക്കുകയെന്ന് യുഎസ്, ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *