Your Image Description Your Image Description

പാ​ല​ക്കാ​ട്: താ​യ്‍വാ​നി​ലേ​ക്ക് അ​യ​ച്ച കൊ​റി​യ​റി​ൽ എം.​ഡി.​എം.​എ അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ണ്ടെ​ന്നാ​രോ​പി​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്ന് 29.40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. കൊ​റി​യ​ർ ക​മ്പ​നി​യി​ൽ​നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് പ​രാ​തി​ക്കാ​ര​ന് ആ​ദ്യം ഫോ​ൺ വ​ന്ന​ത്. തു​ട​ർ​ന്ന് മും​ബൈ ക്രൈം​ബ്രാ​ഞ്ചി​ൽ​നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ഡി​യോ കാ​ൾ വ​ന്നു. അ​റ​സ്റ്റു ചെ​യ്ത് ജ​യി​ലി​ല​ട​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

കേ​സി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന ഇ​ര​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം റി​സ​ർ​വ് ബാ​ങ്ക് വെ​രി​ഫി​ക്കേ​ഷ​ൻ ചെ​യ്യു​ന്ന​തി​നാ​യി ഡ​മ്മി അ​ക്കൗ​ണ്ടി​ലേ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ത​ട്ടി​പ്പി​നി​ര​യാ​യി എ​ന്ന് മ​ന​സ്സി​ലാ​യ ഉ​ട​ൻ പ​രാ​തി​ക്കാ​ര​ൻ സൈ​ബ​ർ ക്രൈം ​റി​പ്പോ​ർ​ട്ടി​ങ് പോ​ർ​ട്ട​ലി​ന്‍റെ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1930ൽ ​പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ത്ത​ര​ത്തി​ൽ ധാ​രാ​ളം കേ​സു​ക​ൾ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും സ​മാ​ന ഫോ​ൺ കാ​ളു​ക​ൾ വ​ന്നാ​ലു​ട​ൻ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ സൈ​ബ​ർ പൊ​ലീ​സി​ലോ സൈ​ബ​ർ ക്രൈം ​റി​പ്പോ​ർ​ട്ടി​ങ് പോ​ർ​ട്ട​ലി​ന്‍റെ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1930ലോ ​അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *