Your Image Description Your Image Description

 

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ അർജുന്റെ വീട്ടിൽ മുഖ്യമന്ത്രി എത്തിയത്. പതിനഞ്ച് മിനുറ്റോളം വീട്ടിൽ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി അർജുന്റെ കുടുംബത്തിന് ഉറപ്പുനൽകി.

വീട്ടിലെത്തിയ മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നൽകി. മുഖ്യമന്ത്രിയുടെ സന്ദർശനം തങ്ങൾക്ക് ആശ്വാസമേകിയെന്ന് സന്ദർശനത്തിന് ശേഷം അർജുന്റെ കുടുംബം പ്രതികരിച്ചു.

‘ഞങ്ങളെ പോലെ ഒരുപാട് പേർ ഇപ്പോൾ കേരളത്തിൽ ദുഃഖം അനുഭവിക്കുന്നുണ്ട്. അവരെയൊക്കെ കാണുന്ന പോലെ സി.എം. ഞങ്ങളുടെ അടുത്തുവന്ന് ആശ്വാസം തന്നു. ഇവിടെനിന്ന് ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്.’ -അർജുന്റെ കുടുംബം പറഞ്ഞു.

അതേസമയം, ഷിരൂരിൽ തിരച്ചിൽ നടക്കുന്നില്ലെന്നും പുഴയിൽ തിരച്ചിലിനായി എത്തിയ ഈശ്വർ മാൽപ്പയെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നും കുടുംബം ആരോപണമുന്നയിച്ചു. തിരച്ചിൽ അവസാനിപ്പിച്ച ദിവസത്തേ അതേ ഒഴുക്കാണ് ഷിരൂരിലെ ഗംഗാവലി പുഴയിൽ ഇപ്പോഴുമുള്ളത് എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *