Your Image Description Your Image Description

വ്യാജ ക്രിപ്‌റ്റോകറൻസി കേസുമായി ബന്ധപെട്ടു ഇഡി ലേ-ലഡാക്ക് മേഖലയിൽ ആദ്യ റെയ്ഡ് നടത്തി. വെള്ളിയാഴ്ചയാണ് ശ്രീനഗർ സോണിലെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ലേ-ലഡാക്ക് മേഖലയിൽ ആദ്യമായി തിരച്ചിൽ നടത്തിയത് .

(ഇഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ വ്യവസ്ഥകൾ പ്രകാരം നടത്തിയ റെയ്ഡ്, എആർ മിറും മറ്റുള്ളവരും നടത്തുന്ന വ്യാജ ക്രിപ്‌റ്റോകറൻസി ബിസിനസുമായി ബന്ധപ്പെട്ട് ലേ, ജമ്മു, സോനിപത് എന്നിവിടങ്ങളിലായി ആറ് സ്ഥാപനങ്ങളെയാണ് റെയ്ഡിൽ ഉൾപ്പെടുത്തിയത് .

ആയിരക്കണക്കിന് നിക്ഷേപകർ തങ്ങളുടെ പണം ‘ഇമോയിലൻ്റ് കോയിൻ’ എന്ന ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിച്ചു. അതിൽ അവർക്ക് റിട്ടേണുകളോ കറൻസിയോ ലഭിച്ചിട്ടില്ല ഇതിൽ നിന്നാണ് ലേ മേഖലയിൽ എഫ്ഐആറുകൾ ഫയൽ ചെയുകയും ഒന്നിലധികം പരാതികൾ ഇതോടെ വരുകയായിരുന്നു .

ലേ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. അതിൽ എആർ മിർ, അജയ് കുമാർ ചൗധരിയെ പ്രതികളാക്കിയാണ് പരാതി സമർപ്പിച്ചത് . തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് രൂപീകരിച്ച പാനൽ നടത്തിയ അന്വേഷണത്തിൽ, ലേയിലെ അഞ്ജുമാൻ മൊയിൻ-ഉൾ കോംപ്ലക്‌സിലെ ഓഫീസിൽ നിന്ന് എആർ മിറും അദ്ദേഹത്തിൻ്റെ ഏജൻ്റുമാരും “എമോലിയൻ്റ് കോയിൻ ലിമിറ്റഡ്” എന്ന പേരിൽ വ്യാജ ക്രിപ്‌റ്റോകറൻസി ബിസിനസ് നടത്തുന്നതായി അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. തുടർന്ന് സമിതി ഓഫീസ് അടച്ചുപൂട്ടിക്കുകയായിരുന്നു .

പ്രതികൾ വ്യക്തികളെ ഒരു മൊബൈൽ ആപ്പ് വഴി പണം, ബാങ്ക് ട്രാൻസ്ഫർ, അല്ലെങ്കിൽ ബിറ്റ്കോയിൻ എക്സ്ചേഞ്ച് എന്നിവയിലൂടെ വ്യാജ ക്രിപ്റ്റോകറൻസി, എമോലിയൻ്റ് കോയിൻ വാങ്ങാൻ ആഗ്രഹിപ്പിക്കുകയും 10 മാസത്തെ ലോക്ക്-ഇൻ കാലയളവിന് ശേഷം നിക്ഷേപകർക്ക് 40% വരെ റിട്ടേൺ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കൂടാതെ, നിക്ഷേപകർക്ക് മറ്റുള്ളവരെ റിക്രൂട്ട് ചെയ്യാൻ പ്രേരിപ്പിച്ചു,
മൊത്തം 2,508 നിക്ഷേപകർ 100 കോടി രൂപ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *