Your Image Description Your Image Description

നിലമ്പൂർ : നിലമ്പൂർ വനമേഖലയിൽ നാല് ദിവസം കൊണ്ട് റെക്കോർഡ് മഴ. ജൂലൈ 28 മുതൽ 31 വരെ 310.2 മി. മീറ്റർ മഴ ലഭിച്ചു . ഇതിനു മുമ്പ് 2018 ലും 2019ലുമാണ് കനത്ത മഴ ലഭിച്ചത് . വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടലുണ്ടായ സമയത്ത് 197.8 മി. മീറ്റർ മഴയാണ് പെയ്തത്.

ഈ മാസം 836.4 മി മീറ്റർ മഴയാണ് ലഭ്യമായത് . ജൂണിൽ 447.4 മീ. മീറ്റർ മഴയും ,ജൂൺ മുതൽ ജൂലൈ വരെ 1564 മി. മീറ്റർ മഴ രേഖപ്പെടുത്തി. 2018 ലെ മഴയിലും 2019 ലെ മഴയിലും നിലമ്പൂരിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. അത് ചെട്ടിയംപാറയിലും കവളപ്പാറയിലുമാണ് ഉരുൾപൊട്ടലുമുണ്ടായത് . മഴ കനക്കുന്ന സാഹചര്യത്തിൽ വനമേഖലയിൽ ഉൾപ്പെടെ ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ചാലിയാറിലും പോഷകനദികളിലും മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *