Your Image Description Your Image Description

നിലമ്പൂർ : നിലമ്പൂർ പോത്തുകല്ലിൽ നിന്ന്‌ വനമേഖലയിൽ രണ്ട് പേരുടെ മൃതദേഹം . വയനാട് ചൂരൽമലക്കും മലപ്പുറം ജില്ലാ അതിർത്തിയായ കുമ്പളപ്പാറക്കും ഇടയ്ക്കുള്ള ചെങ്കുത്തായ ഭാ​ഗത്തുനിന്നാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത് . അതിനാൽ പുറത്തെത്തിക്കാൻ സന്നദ്ധ പ്രവർത്തകർ എയർ ലിഫിറ്റിംഗ് സംവിധാനം തേടിയത് .

മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകിവരുന്നത് തുടരുന്നതിനാൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ചൂരൽ മലയിൽനിന്ന് പോത്തുകല്ല് ഭാ​ഗത്തേക്കും പോത്തുകല്ലിൽ നിന്ന് വനത്തിലൂടെയും പരിശോധന ശക്തമായി നടക്കുന്നുണ്ട് . മൃതദേഹം കണ്ടെത്തിയത്
മല കയറിയ സന്നദ്ധ പ്രവർത്തകരാണ് . ഇവർ ചെങ്കുത്തായ മലവാരത്തിലൂടെ മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ കഴിയാത്തതിനാലാണ് എയർ ലിഫിറ്റിംഗ് സംവിധാനത്തിന്റെ സഹായം തേടിയത്.
.

അതേസമയം ഹെലികോപ്റ്റർ വന്നാലും വനാന്തർ ഭാഗത്ത് എയർ ലിഫ്റ്റിംഗ് ഉപയോഗിക്കുന്നത് വളരെയധികം ദുഷ്കരമാക്കും .ഒപ്പം കാട്ടാന ഉൾപ്പെടെയുള്ള മൃ​ഗങ്ങളുടെ സാന്നിധ്യവും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *