Your Image Description Your Image Description

ലോകത്തിലെ സുരക്ഷിത നഗരത്തിന്റെ പട്ടികയിൽ ഇടം പിടിച്ച് യു.എ.ഇ.യിലെ അബുദാബി, അജ്മാന്‍, ഖത്തര്‍ തലസ്ഥാനമായ ദോഹ . ഓണ്‍ലൈന്‍ ഡേറ്റാബേസ് സ്ഥാപനമായ നമ്പിയോ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഈ നഗരങ്ങൾ സ്ഥാനം പിടിച്ചത് .

കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം അബുദാബി, അജ്മാന്‍, ദോഹ എന്നിവയാണ്. കവര്‍ച്ച, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവ കുറവുള്ളവ

20 ശതമാനo കുറ്റകൃത്യങ്ങൾ കുറവുള്ളതിനാലാണ് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. യു.എ.ഇ.യിലെ റാസല്‍ഖൈമയാണ് പട്ടികയില്‍ ആറാംസ്ഥാനത്ത്. ഏഴാംസ്ഥാനത്ത് ഒമാനിലെ മസ്‌കറ്റ് ഇടംപിടിച്ചു. .

അതേസമയം ഇന്ത്യയില്‍നിന്ന് ഇടംപിടിച്ച നഗരം മംഗളൂരുവാണ്. ലോകത്തിലെ വിവിധഭാഗങ്ങളില്‍നിന്ന് 311 നഗരങ്ങളാണ് പട്ടികയിലുള്ളത്. എന്നാൽ ദക്ഷിണാഫ്രിക്കന്‍ നഗരങ്ങളായ പീറ്റര്‍മരിറ്റ്സ്ബര്‍ഗ്, പ്രിട്ടോറിയ എന്നിവയാണ് കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള നഗരങ്ങളായി കണ്ടെത്തിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *