Your Image Description Your Image Description

കൊച്ചി: സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ളതാണ് എറണാകുളം-അങ്കമാലി രൂപത. ഈ രൂപത മുൻപ് എറണാകുളം അതിരൂപത എന്നാണ് അറിയപ്പെട്ടിരുന്നത്. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധത്തിനാലാണ് അതിരൂപതയുടെ ഭരണത്തിൽ അധികൃതർ അഴിച്ചുപണി നടത്തിയത്. ഫാ. ജേക്കബ് പാലയ്ക്കാപിള്ളിയെ അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായും, ഫാ. ജോഷി പുതുവയലിനെ ചാൻസലറായും നിയമിച്ചു. ഫാ. സൈമൺ പള്ളുപേട്ടയെ അസിസ്‌റ്റന്ററ് ഫിനാൻസ് ഓഫീസറായും ഫാ. ജിസ്മോൻ ആരംപള്ളിയെ സെക്രട്ടറിയായും നിയമിച്ചു.അതിരൂപതാ കാര്യാലയത്തിൽ 2022 ആഗസ്‌റ്റ് മുതൽ പ്രോട്ടോസിഞ്ചെലൂസായി ശുശ്രൂഷ ചെയ്‌തു വരികയായിരുന്ന ഫാ. വർഗീസ് പൊട്ടക്കലിനെയും സിഞ്ചല്ലൂസ് ആയിരുന്ന ഫാ. ആൻ്റണി പെരുമായനേയും ചാൻസലർ ആയിരുന്ന ഫാ. മാർട്ടിൻ കല്ലുങ്കലിനേയും വൈസ്‌ ചാൻസലർ ആയിരുന്ന ഫാ. സോണി മഞ്ഞളിയേയും അസിസ്‌റ്റൻ്റ് ഫിനാൻസ് ഓഫീസറും സെക്രട്ടറിയുമായിരുന്ന ഫാ. പിൻ്റോ പുന്നക്കലിനേയും അവർ വഹിച്ചിരുന്ന സ്‌ഥാനങ്ങളിൽ നിന്നു വിടുതൽ നൽകിയതായി അപ്പസ്ത്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *