Your Image Description Your Image Description

ഹിമാചൽ പ്രദേശിലെ റാംപൂർ പ്രദേശത്തെ ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപത്ത് വച്ച് വ്യാഴാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിൽ ഒരാൾ മരിച്ചു 32 പേരെ കാണാതാവുകയും ചെയ്തു . തുടർന്ന് കാണാതായവരെ കണ്ടെത്തുന്നതിന് വേണ്ടി രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട് .

മേഖലയിൽ കനത്ത മഴ പെയ്യുന്നതിനിടയിലാണ് സമേജ് ഖാദിൽ മേഘവിസ്ഫോടനം ഉണ്ടായതെന്നും രാംപൂർ സബ് ഡിവിഷണൽ അഡ്മിനിസ്ട്രേഷൻ, എൻഡിആർഎഫ്, എസ്ഡിആർഎഫ്, സിഐഎസ്എഫ്, ഹോം ഗാർഡുകൾ എന്നിവരുടെ ഒരു സംഘം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ അനുപം കശ്യപ് പറഞ്ഞു.

സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിശാന്ത് തോമർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നിരീക്ഷിച്ചുവരികയാണ്. ഇതുവരെ 32 പേരെ കാണാതായിട്ടുണ്ടെന്നും ഒരു മൃതദേഹം അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതായും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനായി ഐടിബിപിയുടെ ഒരു സംഘത്തെയും വിളിച്ചിട്ടുണ്ടെന്നും ആംബുലൻസുകളും ദുരിതാശ്വാസ സാമഗ്രികളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും കശ്യപ് പറഞ്ഞു. കൂടാതെ കാണാതായവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഇതേതുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുമായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തെക്കുറിച്ച് സംസാരിക്കുവാനും ദുരന്തത്തിൽ മരിച്ചവരെകുറിച്ചുള്ളവരെ കുറച്ചു അനുശോചനം അറിയിക്കുകയും ചെയ്തു. അതേസമയം സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്ന് നദ്ദ സുഖുവിനോട് പറഞ്ഞു.

മുൻ മുഖ്യമന്ത്രി ജയറാം താക്കൂറുമായും ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിന്ദലുമായും സംസാരിച്ച കേന്ദ്രമന്ത്രി എല്ലാ പാർട്ടി പ്രവർത്തകരോടും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർദ്ദേശിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *