Your Image Description Your Image Description

കൊച്ചി : ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്‌കറിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഗാനം റിലീസ്‌ ചെയ്‌തിരിക്കുന്നത്‌. ഉഷ ഉതുപ്പ്‌ ആലപിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്‌ വിനായക് ശശികുമാറാണ്‌. ജി വി പ്രകാശ് കുമാറാണ് ഗാനത്തിന്‌ സംഗീതം നൽകിയിരിക്കുന്നത് .

ചിത്രം 2024 സെപ്റ്റംബർ 7 തെലുഗു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായ് തീയേറ്ററുകളിലേക്കെത്തുന്നത്‌. സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് . അവതരണം ശ്രീകര സ്റ്റുഡിയോസാണ്.

സംവിധായകനായ വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. ദുൽഖർ സൽമാനോടൊപ്പം മീനാക്ഷി ചൗധരിയും സിനിമയിൽ പ്രധാന വേഷത്തിൽ വരുന്നു .

Leave a Reply

Your email address will not be published. Required fields are marked *