Your Image Description Your Image Description

ബെംഗളൂരു: കർണാടക സർക്കാർ രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് .

ബെംഗളൂരുവില്‍ നിന്ന് 50 കിലോമീറ്റർ അകലെയുള്ള രാമനഗര, മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകള്‍ എന്നിവ ഉൾപ്പെടുന്നതാണ് രാമനഗരജില്ല.

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ജില്ലയുടെ പേര് മാറ്റാനുള്ള നിവേദനം സമർപ്പിച്ചതിന് പിന്നാലെയാണ് ഇതിനായുളള നീക്കം തുടങ്ങിയത് . ബെംഗളൂരു നഗരവികസന മന്ത്രിയായ ശിവകുമാറിന്റെ സ്വന്തം ജില്ലയാണ് രാമനഗര.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അദ്ദേഹം പേരുമാറ്റാൻ ആദ്യം നിർദ്ദേശിച്ചത്.

ഇതേതുടർന്ന് രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് ജില്ല എന്ന് മാറ്റാൻ കർണാടക സർക്കാർ അനുമതി നല്‍കിയതോടെ റവന്യൂ വകുപ്പിന്റെ അറിയിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *