Your Image Description Your Image Description

തൊ​ടു​പു​ഴ: ചി​കി​ത്സ​യ്ക്കെ​ത്തി​യ രോഗിയായ യുവാവ് ആ​ശു​പ​ത്രിക്കെ​ട്ടി​ട​ത്തി​ൽ നിന്ന് ചാ​ടി മ​രി​ച്ചു. തൊ​ടു​പു​ഴ ശാ​സ്താം​പാ​റ ശാ​ര​ദ​ക്ക​വ​ല പു​റ​ന്പോ​ക്കി​ൽ വീ​ട്ടി​ൽ വി.​എ​സ്.​സ​ജീ​വ് (40) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ന് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.വൃ​ക്ക, ടി​ബി, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു സ​ജീ​വ് ഭാ​ര്യ​മാ​താ​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ​ത്. രാ​ത്രി 8.30ഓ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വേ​ണ്ടെ​ന്നു പ​റ​ഞ്ഞ് കെട്ടിടത്തിനു മു​ക​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ലാം നി​ല​യി​ലെ പ​ടി​ക്കെ​ട്ടി​ന് ഇ​ട​യി​ലു​ള്ള വി​ട​വി​ലൂ​ടെ താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഉ​ട​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വീ​ഴ്ച​യി​ൽ നെ​ഞ്ചി​നേ​റ്റ പ​രി​ക്കാ​ണ് മ​ര​ണകാ​ര​ണം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സ​ജീ​വ്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *