Your Image Description Your Image Description

ഡ​ൽ​ഹി: ര​ത്ത​ൻ ടാ​റ്റ​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അദ്ദേഹത്തിന്റെ അ​ന്ത്യം.

ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളി​ലെ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും പൊ​തു​ബോ​ധ​മു​ള്ള മ​നു​ഷ്യ​സ്‌​നേ​ഹി​യാ​യി​രു​ന്നു ര​ത്ത​ൻ ടാ​റ്റ​യെ​ന്നും മ​മ​താ ബാ​ന​ർ​ജി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ൻ വ്യ​വ​സാ​യ ലോ​ക​ത്തി​നും സ​മൂ​ഹ​ത്തി​നും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും മ​മ​ത​താ ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി.

ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ് അ​വ​ശ​നാ​യ അ​ദ്ദേ​ഹ​ത്തെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 1991 മു​ത​ൽ 2012 വ​രെ ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നാ​യി​രു​ന്നു.രാ​ജ്യം പ​ത്മ​ഭൂ​ഷ​ണും പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *