Your Image Description Your Image Description

പാരിസ് : ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നതിന് തൊട്ടുമുമ്പ് ഫ്രാൻസിൽ അതിവേ​ഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം . പാരിയസിൽ റെയിൽ സംവിധാനങ്ങൾക്ക് നേരെയാണ് തീവയ്പ്പ് നടന്നതായാണ് ലഭിക്കുന്ന വിവരം. തുടർന്ന് റെയിൽ ​ഗതാഗതം അവതാളത്തിലായി . പലയിടങ്ങളിലേക്കുള്ള ട്രെയിനുകളും ഭാ​ഗികമായി റദ്ദാക്കുകയും ചെയ്‌തു .

യാത്രകൾ മാറ്റിവയ്ക്കണമെന്നും റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നും അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ ശൃംഖലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്നാണ് അധികൃതർ പറയുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആക്രമണത്തെ അപലപിച്ചു. തുടർന്ന് തകരാർ പരിഹരിക്കാൻ ഒരാഴ്ചയോളം സമയമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

 

Leave a Reply

Your email address will not be published. Required fields are marked *