Your Image Description Your Image Description

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഓമശേരി നടമ്മല്‍ പൊയില്‍ ചെറുവോട്ട് മിര്‍ഷാദാണ് അറസ്റ്റിലായത്. ആക്രമണശേഷം ഒളിവില്‍പ്പോയ ഇയാളെ കൊടുവള്ളി പോലീസ് പിടികൂടുകയായിരുന്നു.

നടമ്മല്‍ പൊയിലില്‍ ജൂണ്‍ 22നാണു സംഭവം. യുവതിയുടെ ഇന്‍സ്റ്റഗ്രാം ഐ.ഡിയിലേക്കു മിര്‍ഷാദ് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. തുടര്‍ന്നു യുവാവിന്റെ വീട്ടിലെത്തി യുവതി ഇതു ചോദ്യം ചെയ്തു. അതിന്റെ വൈരാഗ്യത്തിലാണ് ആളൊഴിഞ്ഞ സ്ഥലത്തു വച്ച്‌ യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *