Your Image Description Your Image Description

ബെംഗളൂരു: 63- ക്കാരൻ കോടതിക്കുള്ളില്‍ അഭിഭാഷകയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം അരങ്ങേറിയത് . അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമല(38)യ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ യ ജയറാം റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. വിമലയും കെട്ടിട നിര്‍മാണ കമ്പനിയുടമയായ ജയറാം റെഡ്ഡിയും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞാപ്പോൾ ഇവർക്കിടയിൽ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയറാം റെഡ്ഡിക്കെതിരേ വിമല വധശ്രമം ആരോപിച്ച് പോലീസിൽ പരാതി നല്‍കി. തുടർന്ന് ഈ കേസിന്റെ വിചാരണയ്ക്കായി എത്തിയപ്പോഴായിരുന്നു ആക്രമണo നടന്നത് .

കേസിന്റെ വാദംകേള്‍ക്കാൻ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് നിശ്ചയിച്ചിരുന്നത്. ഇതിനിടെ ജയറാം റെഡ്ഡി കൈയില്‍ കറിക്കത്തിയുമായി കോടതിമുറിയിലെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന വിമലയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിക്ക് ഒട്ടേറെതവണ കുത്തേറ്റതായാണ് പുറത്ത് വരുന്ന വിവരം. ഉടന്‍ കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി പ്രതിയെ കീഴ്‌പ്പെടുത്തിയശേഷo കസ്റ്റഡിയിലെടുത്തു.

ജയറാം റെഡ്ഡി ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നുവെന്നാണ് വിമല പോലീസിന് നല്‍കിയ മൊഴി. വിമലയും ജയറാം റെഡ്ഡിയും പിന്നീട് അടുപ്പത്തിലായി. ഇരുവരും പലതവണ രഹസ്യമായി തമ്മില്‍ കാണുകയും ബന്ധം മുന്നോട്ടുപോവുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. സാമ്പത്തിക തര്‍ക്കവും ഉടലെടുത്തു. തുടര്‍ന്ന് 2020-ലാണ് ജയറാം റെഡ്ഡിക്കെതിരേ വിമല ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് പരാതി നല്‍കിയതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *