Your Image Description Your Image Description

മുംബൈ: മുന്‍നടി ബോളിവുഡ് മുന്‍നടി മംമ്ത കുല്‍ക്കര്‍ണിയ്‌ക്കെതിരേയുള്ള മയക്കുമരുന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യവുമായി ബോംബെ ഹൈക്കോടതി.തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മംമ്ത കോടതിയില്‍ ഹര്‍ജി നല്‍കി.ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്ത ഘട്ടത്തിലെത്തിയിരിക്കുകയാണ്.എന്നാൽ കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം പുറത്തുവന്നിട്ടില്ല. ജസ്റ്റിസുമാരായ ഭാരകി ദാന്‍ഗ്രേ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് റദ്ദാക്കണമെന്ന് ആവശ്യo ഉന്നയിച്ചത് .

വിക്കി ഗോസ്വാമിയും മംമ്തയും സോളാപുരില്‍നിന്ന് 2000 കോടി രൂപ വിലവരുന്ന എഫിഡ്രൈന്‍ ലഹരിമരുന്ന് പിടികൂടിയ കേസിലാണ് പിടിയിലായത് . 2016-ലാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് 2014-ല്‍ ലഹരിമരുന്ന് കടത്തുകേസില്‍ ഇവരെ ദുബായില്‍ അറസ്റ്റിലായെങ്കിലും വിക്കി ഗോസ്വാമി ജ്യാമ്യത്തിലിറങ്ങി. എന്നാല്‍ നടി മംമ്തയെ അറസ്റ്റു ചെയ്യാനായില്ല.

പിടികൂടിയ ലഹരിമരുന്ന് കെനിയ വഴി അമേരിക്കയിലേക്കു കടത്താനായിരുന്നു ഗോസ്വാമിയുടെ പദ്ധതിയെന്നാണ് പോലീസ് പറഞ്ഞത്. സോളാപുരിലെ അവോണ്‍ ലൈഫ് സയന്‍സസ് എന്ന മരുന്നു കമ്പനിയില്‍ നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. കേസില്‍ അറസ്റ്റിലായ ഏഴുപേരെ ചോദ്യം ചെയ്തപ്പോഴാണ് വിക്കി ഗോസ്വാമിയുടെ പങ്ക് പുറത്തുവന്നത്. കെനിയയിലെ മൊമ്പാസയില്‍ ലഹരിമരുന്ന് നിര്‍മാണ ഫാക്ടറി തുടങ്ങാനും വിക്കിക്ക് പദ്ധതിയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

അതേത്തുടർന്ന് ജാമ്യത്തിലിറങ്ങിയ വിക്കി ഗോസാമി അമേരിക്കയിലേക്ക് കടന്നു. ശേഷം തനെ പ്രത്യേക കോടതി ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു.

തൊണ്ണൂറുകളില്‍ ബോളിവുഡിലെ പ്രശസ്ത താരമായിരുന്ന മംമ്ത കുല്‍ക്കര്‍ണി. കരണ്‍ അര്‍ജുന്‍, ബാസി, ചൈന ഗേറ്റ്, ആന്തോളന്‍, ആഷിക് ആവാര, ക്രാന്തി വീര്‍ തുടങ്ങിയ വിജയചിത്രങ്ങളില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് . ശേഷം സിനിമ ലോകത്ത് നിന്ന് 2002ന് അഭിനയരംഗത്ത് നിന്ന് വിടവാങ്ങി. പിന്നീട് 2013-ൽ മംമ്ത വിക്കി ഗോസാമിയെ വിവാഹം കഴിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു . മംമ്ത ആദ്യം ഇത് നിഷേധിച്ചുവെങ്കിലും പിന്നീട് രേഖകള്‍ പുറത്ത് വരികയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *